ന്യൂഡല്‍ഹി: ഓടുന്ന ബൈക്കില്‍ ഹാന്‍ഡിലില്‍ നിന്ന് കൈവിട്ട് പരസ്പരം ചുംബിച്ച് അപകടകരമാം വിധത്തില്‍ യുവതികളുടെ യാത്ര. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഒരാള്‍ സീറ്റിലും മറ്റൊരാള്‍ പെട്രോള്‍ ടാങ്കിലുമിരുന്ന് മുഖത്തോട് മുഖം ചേര്‍ന്നാണ് ചുംബിക്കുന്നത്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിട്ടില്ല. ബൈക്ക് ഓടിക്കുന്ന സമയം ഹാന്‍ഡിലിലും നിയന്ത്രണമില്ല. മറ്റൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇവര്‍ക്കെതിരെ രൂക്ഷ പ്രതികരണമാണ് നിറയുന്നത്. യുവതികള്‍ ആരാണെന്നത് വ്യക്തമല്ല. തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ് ബൈക്കെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണം തുടങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു