AUTOBUSINESSBUSINESS NEWSFOUR WHEELER

ഓഡി ഇന്ത്യ സ്‌പെഷ്യല്‍ എഡിഷന്‍ ഓഡി ക്യു5 പുറത്തിറക്കുന്നു.

കൊച്ചി ; ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി, അവരുടെ സ്‌പെഷ്യല്‍ എഡിഷന്‍ ഓഡി ക്യു5 പുറത്തിറക്കുന്നു. മിറര്‍ ഹൌസിങ്, ബ്ലാക്ക് ഓഡി ലോഗോകളും റൂഫ് റെയിലും, 5 സ്‌പോക് വി സ്‌റ്റൈല്‍ ഗ്രാഫൈറ്റ് ഗ്രെ ഡയമണ്ട് കട്ട് അലോയ് വീല്‍, പുതിയ ബ്ലാക്ക് സ്‌റ്റൈലിങ് പാക്കേജ് എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയാണ് ഓഡി ക്യു5 സ്‌പെഷ്യല്‍ എഡിഷന്. ഡിസ്ട്രിക്റ്റ് ഗ്രീന്‍, ഐബിസ് വൈറ്റ് എന്നീ രണ്ട് നിറങ്ങളില്‍ ഓഡി ക്യു5 സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങും.
2.0 ലിറ്റര്‍ 45 ടിഎഫ്എസ്‌ഐ എഞ്ചിന്‍ 249എച്ച്പി കരുത്തും 370എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഓഡി ക്യു 5നെ സഹായിക്കുന്നു. വെറും 6.3 സെക്കന്റില്‍ 0100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ കാറിന് 237 കിലോമീറ്റര്‍/മണിക്കൂര്‍ വേഗത വരെയെത്താന്‍ കഴിയും. ഡാംപിങ് കണ്‍ട്രോള്‍ സഹിതമുള്ള അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ ഉറപ്പാക്കുന്ന പുതിയ ഓഡിയില്‍ ഓഡി സെലക്റ്റ് ഡ്രൈവിലൂടെ ഡ്രൈവര്‍ക്ക് കംഫര്‍ട്ട്, ഡൈനാമിക്, ഇന്‍ഡിവിജ്വല്‍, ഓട്ടോ, എഫിഷ്യന്‍സി, ഓഫ് റോഡ് എന്നിങ്ങനെ ആറു മോഡുകള്‍ തെരഞ്ഞെടുക്കാന്‍ കഴുയും. ക്വാട്രോ ഫോര്‍ വീല്‍ ്രൈഡവിലൂടെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ ഒപ്റ്റിമല്‍ ഗ്രിപ്പ് സാധ്യമാക്കുന്നു.
ലംബമായ സ്ട്രട്ടുകളുള്ള സിംഗിള്‍ ഫ്രെയിം ഗ്രില്‍, ഉയര്‍ന്ന പ്രകാശവും കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗവുമുള്ള എല്‍ഇഡി ഹൈലൈറ്റുകള്‍, പനോരമിക് ഗ്ലാസ് സണ്‍റൂഫ്, കംഫര്‍ട്ട് എന്‍ട്രിക്കുള്ള കംഫര്‍ട്ട് കീ, സെന്‍സര്‍ നിയന്ത്രിയ ബൂട്ട് ലിഡ് പ്രവര്‍ത്തനം എന്നീ സവിശേഷതകളും ഉണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker