കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ, ജനപ്രിയ എസ് യു വി ഇന്ത്യന്‍ വിപണിയില്‍ എത്തി. 3.0 ലിറ്റര്‍ വി 6 ടിഎഫ്എസ്ഐ എഞ്ചിന് കരുത്തുപകരുന്ന പുതിയ ഓഡി ക്യു 7, പ്രവര്‍ത്തനക്ഷമത, സ്റ്റൈല്‍, കംഫര്‍ട്ട്, ആസ്വാദ്യകരമായ ്രൈഡവിംഗ് എന്നിവയുടെ സംയോജനമാണ്.
ഓഡി ക്യു 7 പ്രീമിയം പ്ലസിന് 79,99,000 രൂപയാണ് എക്സ് ഷോറൂം വില. ഓഡി ക്യു 7 ടെക്നോളജിയുടെ വില 88,33,000 രൂപയും. ഓഡി ക്യു 7ന്റെ ഓഫ് റോഡിലും ഓണ്‍ റോഡിലുമുള്ള പ്രകടനം സമാനതകള്‍ ഇല്ലാത്തതാണെന്ന് ഓഡി ഇന്ത്യ ലെവല്‍ ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു.
48 വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തോടുകൂടിയ 3.0 ലിറ്റര്‍ ടിഎഫ്എസ്ഐ 340 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 5.9 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനുമാകും.
ക്വാട്രോ ഓള് വീല്‍ ്രൈഡവ്, അഡാപ്ടീവ് എയര്‍ സസ്പെന്ഷന്, ഏഴ് ്രൈഡവ് മോഡുകള്‍ ഉള്ള ഓഡി ഡൈവ് സെലക്ട് എന്നിവ ്രൈഡവിംഗിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
പുതിയ സിംഗിള്‍ ഫ്രെയിം ഗ്രില്‍, ത്രിഡി എഫക്ട് ഉള്ള പുതിയ ബംബര്‍, ആഡംബരം നിറഞ്ഞ ഏഴ് സീറ്റുകള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്ങ്, 360 ഡിഗ്രി 3 ഡി സറൗണ്ട് ക്യാമറയോടുകൂടി പാര്‍ക്ക് അസിസ്റ്റ് പ്ലസ്, പ്രീമിയം 3 ഡി സൗണ്ട് സിസ്റ്റം എന്നിവ ശ്രദ്ധേയമാണ്.
സമ്പൂര്‍ണ സുരക്ഷ നല്കുന്ന എട്ട് എയര്‍ ബാഗുകളാണ് മറ്റൊരു പ്രത്യേകത. രണ്ടുവര്‍ഷത്തെ വാറന്റിയും അഞ്ചുവര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും ഉണ്ട്.
മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് ഓഡി ക്യൂ 7 നല്‍കുക. പനോരമിക് സ്റ്റാര്‍ സ്റ്റൈല്‍ ഡിസൈന്‍ അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
കരാറ വൈറ്റ്, മിഥോസ് ബ്ലാക്ക്, നവാര ബ്ലു, സമുറായ് ഗ്രേ, ഫ്ളോറൈറ്റ് സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യം.