BREAKINGKERALA

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

തിരുവനന്തപുരം: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് ലോകമെങ്ങുമുളള മലയാളികള്‍. മലയാളി ഓണത്തെ വരവേല്‍ക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു. അവസാനത്തെ ഓണപരീഷകള്‍ കൂടി തീര്‍ത്താല്‍ കുട്ടികളും ഓണാഘോഷത്തിന്റെ പൂര്‍ണാവേശത്തിലെത്തും. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീര്‍പ്പൂവും വിപണിയില്‍ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോള്‍ പൂക്കളത്തിന് ചന്തമേറെയാണ്.
അത്തം മുതല്‍ പത്തു ദിവസം പ്രാതലിനൊരുക്കുന്ന പഴനുറുക്കിന്റെയും കാച്ചിയ പപ്പടത്തിന്റെയും മണം കൂടിയാണ് ഓണം. മലയാളികളുടെ ആസ്വാദന ശീലവും താത്പര്യങ്ങളും മാറി. എങ്കിലും തനി മലയാളിയാക്കാന്‍ മലയാളി ഒരു ചെറിയ ശ്രമം നടത്തുന്ന സമയം കൂടിയാണ് ഓണക്കാലം. ലോകപ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്നാണ്. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തില്‍ ഓണാഘോഷം തുടങ്ങുന്നത്. രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അത്തം നഗറില്‍ പതാക ഉയര്‍ത്തുന്നതോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചില പരിപാടികള്‍ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങള്‍ക്ക് മുടക്കമില്ല.

Related Articles

Back to top button