BREAKINGKERALA

ഓണ്‍ലൈന്‍ ലോണെടുത്തു; നഗ്‌ന ഫോട്ടോകള്‍ അയക്കുമെന്ന് ഭീഷണി, യുവതി ജീവനൊടുക്കി

കൊച്ചി: ഓണ്‍ലൈന്‍ ലോണ്‍ എടുത്ത യുവതി ലോണ്‍ നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂര്‍ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഇവരെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭര്‍ത്താവിന്റെയും ഫോണിലേക്ക് നഗ്‌ന ഫോട്ടോകള്‍ അയച്ചു നല്‍കുമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ലോണ്‍ ദാദാക്കള്‍ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button