ചെറുതോണി (ഇടുക്കി): ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇടുക്കി ജില്ലാ തദ്ദേശ അദാലത്തില്‍ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ. ജേക്കബ് നല്‍കിയ പരാതിയിലാണ് തീരുമാനം.
നിലവില്‍ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനംവഴി വിവാഹ രജിസ്‌ട്രേഷന്‍ നടത്താന്‍ അനുവാദമുണ്ട്. അത്തരം സൗകര്യം സ്വദേശികള്‍ക്കുകൂടി പ്രയോജനപ്പെടുന്നവിധം നിയമചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ആവശ്യപ്പെടുന്ന ആര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
70 Less than a minute