ENTERTAINMENTBOLLYWOOD

ഓണ്‍ലൈന്‍ ആപ്പിലൂടെ മദ്യ വിതരണം; വഞ്ചിക്കപ്പെട്ടെന്ന് ശബ്‌ന ആസ്മി

പലവിധത്തിലുള്ള ഓണ്‍ലൈന്‍ ആപ്പ് തട്ടിപ്പുകളും പണം തട്ടലും വ്യാപകമാകുമ്പോള്‍ വ്യത്യസ്തമായ ഒരു വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ശബ്‌ന ആസ്മി. ഓണ്‍ലൈനിലൂടെ മദ്യം ഓര്‍ഡര്‍ ചെയ്തിട്ട് മദ്യ വിതരണ കമ്പനി പണം തട്ടിയെന്നാണ് താരം വെളിപ്പെടുത്തിയത്. മുംബൈയിലെ മദ്യ വിതരണ കമ്പനിയാണ് വഞ്ചിച്ചതെന്നാണ് താരത്തിന്റെ ആരോപണം.
ലിവിങ് ലിക്വിഡ്!സ് എന്ന സ്ഥാപനത്തിന്റെ തട്ടിപ്പിനിരയായെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ശബ്‌ന ആസ്മി വെളിപ്പെടുത്തിയത്. മദ്യത്തിനായി മുന്‍കൂര്‍ പണം നല്‍കിയെങ്കിലും ഇത് വീട്ടില്‍ എത്തിച്ചില്ല. മദ്യം കിട്ടാതായതിനെ തുടര്‍ന്ന് ഫോണ്‍ നമ്പറില്‍ തിരികെ വിളിച്ചെങ്കിലും മറുപടിയുമില്ല. ട്വിറ്ററിലൂടെയാണ് ഓണ്‍ലൈന്‍ മദ്യ വിതരണക്കമ്പനി വഞ്ചിച്ചെന്ന് താരം വെളിപ്പെടുത്തിയത്.
പേടിഎം പേയ്‌മെന്റ് ബാങ്ക് ഉപയോഗിച്ച് ഓണ്‍ലൈനിലൂടെയാണ് പണം നല്‍കിയത്. അക്കൗണ്ട് നമ്പരും ഐഎഫ്എസ്!സി കോഡും എല്ലാം വെളിപ്പെടുത്തിയിട്ടുമുണ്ട്. കൊവിഡ് കാലത്ത് സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകരുതന്നെ മുംബൈ പോലീസ് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ പണം തട്ടല്‍ വ്യാപകമാണ്. അന്ധേരിയില്‍ ഓണ്‍ലൈനായി മദ്യം ഓര്‍ഡര്‍ ചെയ്ത് മറ്റൊരാള്‍ക്ക് അക്കൗണ്ടില്‍ നിന്ന് 69,000 രൂപയോളം നഷ്ടമായിരുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker