KERALALATEST

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ത്ഥിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച വ്യാജ അധ്യാപകന്‍ പിടിയില്‍

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ വിദ്യാര്‍ത്ഥിക്ക് അശ്ലീല ചിത്രങ്ങളയച്ച കേസില്‍ വ്യാജ അധ്യാപകന്‍ അറസ്റ്റില്‍. വളാഞ്ചേരി എടയൂര്‍ സ്വദേശി പനച്ചിക്കല്‍ ഹൗസ് മുഹമ്മദ് സാലിഹിനെയാണ് (24) ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ചങ്ങരംകുളം സ്വദേശിയായ 12 കാരനെയാണ് അദ്ധ്യാപകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്സാപ്പില്‍ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്ലീല ചുവയുള്ള മെസേജുകളും ഫോട്ടോയും അയക്കുകയും ചെയ്തത്. മാതാപിതാക്കള്‍ വിവരം അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker