LATESTBREAKING NEWSNATIONALTOP STORY

‘ഓപ്പറേഷന്‍ ഗരുഡ’; രാജ്യവ്യാപക ലഹരിവേട്ട, 175 പേര്‍ അറസ്റ്റില്‍

രാജ്യത്തെ മയക്കുമരുന്ന് ശൃംഖല തകര്‍ക്കുക ലക്ഷ്യമിട്ട് സിബിഐ നടത്തിയ രാജ്യവ്യാപക റെയ്ഡില്‍ 175 പേര്‍ അറസ്റ്റിലായി. 127 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ഇന്റര്‍പോള്‍, സംസ്ഥാന പൊലീസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു സിബിഐ റെയ്ഡ്.

ഓപ്പറേഷന്‍ ഗരുഡ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 175 മയക്കുമരുന്ന് ഇടപാടുകാരാണ് കുടുങ്ങിയത്. റെയ്ഡില്‍ രാസലഹരി വസ്തുക്കള്‍ അടക്കമുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള രാജ്യത്തെ മയക്കുമരുന്ന് മാഫിയയെ തകര്‍ക്കുക ലക്ഷ്യമിട്ടാണ് സിബിഐ ഓപ്പറേഷന്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker