BREAKING NEWSKERALALATEST

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്; ആലുവയില്‍ കാപ്പ പ്രകാരം 42 പേരെ ജയിലിലടച്ചു. 31 പേരെ നാടു കടത്തി

ആലുവ: ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട് എന്ന പേരില്‍ ആലുവ റൂറല്‍ പരിധിയില്‍ ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ ജയിലിലടച്ചു. 31 പേരെ നാടു കടത്തി. മുന്‍കാല കുറ്റവാളികളേയും, തുടര്‍ച്ചയായി സമാധാന ലംഘനം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്നും, ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ്.പി കെ.കാര്‍ത്തിക്ക് അറിയിച്ചു.
കാലടി മണപ്പുറത്തെ സിനിമ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യപ്രതി മലയാറ്റൂര്‍ സ്വദേശി രതീഷ് എന്ന കാര രതീഷിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറല്‍, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പതിമൂന്നോളം കേസുകളില്‍ പ്രതിയായാണ് രതീഷ്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്‌ഫോടക വസ്തുനിയമം തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
ആലുവയില്‍ അജ്ഞാതന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക് ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് സെന്റ്‌സേവിയേഴ്‌സ് കോളേജിന് മുന്‍വശത്ത് വച്ചായിരുന്നുസംഭവം.കളമശ്ശേരി സ്വദേശി മുഹമ്മദ് ഇജാസ് (33) നാണ് ഇതര സംസ്ഥാന സ്വദേശിയെന്ന് തോന്നിക്കുന്ന വ്യക്തിയില്‍ നിന്ന് പരിക്കേറ്റത്.വഴിയിലൂടെ നടന്നു പോവുകയായിരുന്ന തന്നെ അക്രമി കല്ലുകൊണ്ട് തലക്ക് ഇടിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ഇജാസ് പറഞ്ഞു. മുഹമ്മദ് ഇജാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker