BUSINESSBANKING

ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐ

കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐയുടെ ‘ഐഡിലൈറ്റ്‌സ് മണ്‍സൂണ്‍ ബൊണാന്‍സ’. ഐസിഐസിഐ സ്റ്റാക്കിന്റെ പിന്തുണയോടെയുള്ള ഓഫറുകളില്‍ നിത്യാവശ്യങ്ങള്‍,വര്‍ക്ക് ഫ്രം ഹോം, ആരോഗ്യലൈഫ് സ്‌റ്റൈല്‍ ആവശ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു. ഇകൊമേഴ്‌സിലെ പ്രമുഖ ബ്രാന്‍ഡുകള്‍, മൊബൈലുകള്‍, ഇലക്ട്രോണിക്ക്‌സ്, ഗ്രോസറി, ഭക്ഷണം, ലൈഫ്‌സ്‌റ്റൈല്‍, വെല്‍നസ്, ട്രാവല്‍, വസ്ത്രങ്ങള്‍, ആരോഗ്യംഫിറ്റ്‌നസ്, വിനോദം, വീട് അലങ്കാരങ്ങള്‍ തുടങ്ങിയവയെല്ലാം ഓഫര്‍ പാക്കേജിലുണ്ട്.
കൂടുതല്‍ കാഷ്ബാക്ക്, ഡിസ്‌ക്കൗണ്ട്‌സ് തുടങ്ങിയവയെല്ലാം ഓഫറിന്റെ ഭാഗമായി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, കാര്‍ഡ്‌ലെസ് ഇഎംഐ, ഡിജിറ്റല്‍ വാലറ്റ് പോക്കറ്റ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വായ്പ തുടങ്ങിയവയിലൂടെ ലഭ്യമാകും.
ലൈഫ്‌സ്‌റ്റൈല്‍, ലക്ഷ്വറി ബ്രാന്‍ഡുകള്‍ക്ക് പതിവ് ഇളവുകള്‍ക്ക് പുറമേ ക്രെഡിറ്റ് കാര്‍ഡില്‍ 10 ശതമാനം കാഷ്ബാക്ക് ലഭിക്കും. ടാറ്റാ ക്ലിക്ക് ലക്ഷ്വറിയില്‍ നിന്നും ശനിയാഴ്ചയും ഞായറാഴ്ചയും ഏറ്റവും കുറഞ്ഞത് 3000 രൂപയുടെയെങ്കിലും പര്‍ചേസ് നടത്തുമ്പോള്‍ 1500 രൂപവരെ 10 ശതമാനം ഇളവ് ലഭിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker