ഓരോ ദിവസവും എന്നോണം മാര്‍ക്കറ്റിം?ഗിലും പരസ്യത്തിലുമെല്ലാം പുതിയപുതിയ ട്രെന്‍ഡുകളാണ്. മത്സരങ്ങള്‍ക്കനുസരിച്ച് മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കുന്നതിന് വേണ്ടി ഓരോരുത്തരും തങ്ങളുടേതായ രീതിയില്‍ പുതിയ വഴികള്‍ പരീക്ഷിക്കുകയാണ്. കടുത്ത മത്സരങ്ങളുടെ ലോകമാണിത്. അതില്‍ പുറത്തായാല്‍ പുറത്തായതാണ്. അതിനാലാവാം ഓരോരുത്തരും ഓരോ പുതിയ മാര്‍?ഗങ്ങള്‍ പിടിച്ചു നില്‍ക്കാനായി പരീക്ഷിക്കുന്നത്.
അതിന് ഉത്തമ ഉദാഹരണമാണ് ചൈനയിലെ ഈ മാള്‍. ഡ്രസുകള്‍ വില്‍ക്കുന്ന ഒരു ഷോപ്പാണ് വളരെ വ്യത്യസ്തമായ രീതിയില്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ഇവിടെ ട്രെഡ്മില്ലില്‍ പ്രതിമകള്‍ക്ക് പകരം ജീവനുള്ള മോഡലുകള്‍ നടക്കുന്നതാണ് കാണാന്‍ സാധിക്കുക. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതേ, മാളിലെ ട്രെഡ്മില്ലില്‍ ട്രെന്‍ഡിയായി വസ്ത്രമൊക്കെ ധരിച്ച പെണ്‍മോഡലുകള്‍ നടക്കുന്നത് നമുക്ക് ഈ വീഡിയോയില്‍ കാണാം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത് സയന്‍സ് ?ഗേള്‍ എന്ന യൂസറാണ്. വീഡിയോയില്‍ മാളിനകത്തെ ഡ്രസുകള്‍ക്ക് വേണ്ടിയുള്ള ഷോപ്പാണ് കാണുന്നത്. അവിടെ കുറച്ചുപേര്‍ ഷോപ്പിം?ഗ് നടത്തുന്നതും കാണാം. അതേസമയം അവിടെ വച്ചിരിക്കുന്ന ട്രെഡ്മില്ലില്‍ നടക്കുന്ന യുവതികളേയും കാണാം. ചിലരെല്ലാം അത് നോക്കുന്നുമുണ്ട്.
വീഡിയോയുടെ കാപ്ഷനില്‍ പറയുന്നത്, ഷോപ്പിലെ വസ്ത്രം ധരിച്ചുകൊണ്ടാണ് ഈ മോഡലുകള്‍ നടക്കുന്നത് എന്നാണ്. ഇത് അവരുടെ വസ്ത്രങ്ങള്‍ എങ്ങനെയാണ് ഒരാളുടെ ദേഹത്ത് ഉണ്ടാവുക, നടക്കുമ്പോഴും മറ്റും എങ്ങനെ ആയിരിക്കും വസ്ത്രമുണ്ടാവുക എന്നതെല്ലാം കാണിക്കുന്നു എന്നും കാപ്ഷനില്‍ പറയുന്നു.
എന്തായാലും, വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധയാകര്‍ഷിച്ചു. 7.5 മില്ല്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കി. ‘ആ മോഡലുകള്‍ക്ക് ആവശ്യത്തിന് ബ്രേക്ക് കിട്ടുന്നുണ്ടാവും എന്ന് കരുതാം’ എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്.
മറ്റൊരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്, ‘അനങ്ങാതെ നില്‍ക്കുന്ന ഒന്നിനേക്കാളും അനങ്ങിക്കൊണ്ടിരിക്കുന്ന ഒന്നാണ് ആളുകളുടെ ശ്രദ്ധ എളുപ്പം ആകര്‍ഷിക്കുക. മികച്ച ഐഡിയ തന്നെ’ എന്നായിരുന്നു.
***