പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ വിവാഹമോചിതരാകുന്നതിനെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍, തായ്‌വാനില്‍ നിന്നുള്ള ഒരു യുവാവ് വിവാഹമോചനം നേടിയ കാരണം കേട്ടാല്‍ വിചിത്രമെന്ന് തോന്നും. ഭാര്യ സംസാരിക്കാനും ശാരീരികബന്ധത്തിനും പണം ആവശ്യപ്പെടുന്നു എന്ന കാരണം കൊണ്ടാണ് ഈ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്.
ഹാവോ എന്ന യുവാവ് ഒരു പ്രാദേശിക കോടതി വഴിയാണ് അയാളുടെ ഭാര്യ ഷുവാനില്‍ നിന്ന് വിവാഹമോചനം നേടിയത്. 2014 -ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് കുട്ടികളും ഉണ്ട്. നല്ല രീതിയിലായിരുന്നു കുടുംബജീവിതം മുന്നോട്ട് പോയിരുന്നതും. എന്നാല്‍, 2017 -ല്‍, ഷുവാന്‍ മാസത്തിലൊരിക്കല്‍ മാത്രമേ താന്‍ ശാരീരികബന്ധത്തിന് തയ്യാറാവൂ എന്ന് അറിയിക്കുകയായിരുന്നു. ഒടുവില്‍ ഒരു വിശദീകരണവുമില്ലാതെ 2019 -ല്‍ എല്ലാ അടുപ്പവും അവസാനിപ്പിക്കുകയും ചെയ്തു. അതിന് കാരണമായി ഷുവാന്‍ ബന്ധുക്കളോട് പറഞ്ഞത് ഹാവോ തടിച്ചവനാണ് എന്നും കഴിവില്ലാത്തവനാണ് എന്നുമായിരുന്നു.
2021 -ല്‍, ഹാവോ വിവാഹമോചനത്തിന് അപേക്ഷിച്ചു. എന്നാല്‍, ബന്ധം മെച്ചപ്പെടുത്താം എന്ന വാ??ഗ്ദ്ധാനം നല്‍കിക്കൊണ്ട് ഷുവാന്‍ ഹാവോയെ വിവാഹമോചനക്കേസ് പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചു. അവളെ വിശ്വസിച്ച ഹാവോ കേസ് പിന്‍വലിക്കുകയും തന്റെ സ്വത്ത് പോലും ഭാര്യയുടെ പേരിലാക്കുകയും ചെയ്തു. എന്നാല്‍, ഷുവാന്‍ തന്നെ ചൂഷണം ചെയ്യുന്നത് തുടര്‍ന്നു എന്നാണ് ഹാവോ പറയുന്നത്. ഹാവോയോട് സംഭാഷണം നടത്തണമെങ്കിലോ, ശാരീരികബന്ധത്തിന് തയ്യാറാകണമെങ്കിലോ ഷുവാന്‍ ഓരോ തവണയും ആവശ്യപ്പെടുന്നത് NT$500 (1,260 രൂപ)യാണത്രെ.
വീണ്ടും വിവാഹമോചനക്കേസ് നല്‍കിയപ്പോള്‍ ഹാവോ പറഞ്ഞത് വളരെ അത്യാവശ്യത്തിന് മാത്രമേ തങ്ങള്‍ പരസ്പരം മിണ്ടാറുള്ളൂ, അത് തന്നെ മെസ്സേജ് വഴിയാണ് എന്നാണ്. കൗണ്‍സിലിം?ഗ് ഒക്കെ രണ്ടുപേര്‍ക്കും നല്‍കിയെങ്കിലും അതും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല. എന്തായാലും, കോടതി വിവാഹമോചനം അനുവദിച്ചു. ഷുവാന്‍ ഉന്നത കോടതിയെ സമീപിച്ചെങ്കിലും അത് പ്രാദേശിക കോടതിയുടെ തീരുമാനം അം?ഗീകരിക്കുകയായിരുന്നു.
80 1 minute read