വളരെ രസകരമായ എന്തോരം വീഡിയോകളാണ് ഓരോ ദിവസവും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത് അല്ലേ? അതില്‍ തന്നെ ഇഷ്ടം പോലെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു വീഡിയോയാണ് ഇതും. എന്നാല്‍, മനുഷ്യരുടെയോ, മൃ?ഗങ്ങളുടെയോ, പക്ഷികളുടെയോ ഒന്നുമല്ല പിറന്നാള്‍. ഒരു ബൈക്കിന്റേതാണ്.
നമ്മുടെ വാഹനങ്ങള്‍ നമുക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും. അത് ആദ്യത്തെ വാഹനമാണെങ്കില്‍ പറയുകയേ വേണ്ട അല്ലേ? അതുപോലെ ഈ യുവാവിനും തന്റെ ടു വീലറിനോട് വലിയ അടുപ്പവും സ്‌നേഹവുമാണ് എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാവുന്നത്. ബൈക്കിനെ കുളിപ്പിച്ച് നല്ല സുന്ദരക്കുട്ടപ്പനാക്കി പൂമാലയൊക്കെ ഇടീച്ചാണ് നിര്‍ത്തിയിരിക്കുന്നത്. അതിന്റെ ടയറില്‍ കേക്ക് മുറിക്കാന്‍ വേണ്ടി ഒരു കത്തിയും വച്ചിരിക്കുന്നത് കാണാം. ഒരാള്‍ കേക്കുമായി ബൈക്കിന്റെ മുന്നില്‍ നില്‍ക്കുന്നുണ്ട്. മറ്റൊരാള്‍ ബൈക്കിന്റെ ടയര്‍ മുന്നോട്ടും പിന്നോട്ടും ആക്കുന്നതും കാണാം.
അപ്പോള്‍ കത്തിയുപയോ?ഗിച്ച് കേക്ക് മുറിയുന്നുണ്ട്. അങ്ങനെ ബൈക്കിനെ കൊണ്ട് കേക്ക് മുറിപ്പിച്ച് പിറന്നാള്‍ ആഘോഷിക്കുകയാണ് യുവാവ്. വളരെ ആത്മാര്‍ത്ഥമായിട്ടാണ് അയാള്‍ ഇത് ചെയ്യുന്നത് എന്ന് വീഡിയോ കാണുമ്പോള്‍ മനസിലാവും. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത് ബാബു ഭയ്യ എന്ന അക്കൗണ്ടില്‍ നിന്നാണ്. വീഡിയോയുടെ കാപ്ഷനില്‍ എഴുതിയിരിക്കുന്നത്, ‘പുരുഷന്മാര്‍ക്ക് ഫീലിം?ഗ്‌സ് ഉണ്ടോ? അതേസമയം, തങ്ങളുടെ ബൈക്കിന്റെ ജന്മദിനം ആഘോഷിക്കുന്ന പുരുഷന്മാര്‍’ എന്നാണ്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ബൈക്കാണ് ഓരോ പുരുഷന്റെയും ആദ്യത്തെ പ്രണയം എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. പുരുഷന്മാര്‍ക്കും ഫീലിം?ഗ്‌സുണ്ട്, ആരെങ്കിലും അവരെ മനസിലാക്കണം എന്നേ ഉള്ളൂ എന്നാണ് മറ്റൊരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്.
80 1 minute read