ഉണ്ണി ആമപ്പാറയ്ക്കല്‍ എഴുതിയ പുതിയ ആത്മനോവലാണ് ‘തികച്ചും യാദൃച്ഛികം ‘ ആശുപത്രി വാസത്തിലെ കനത്ത ഏകാന്തതയില്‍ ഓടികിതച്ചെത്തിയ ഓര്‍മകളുടെ കുത്തൊഴുക്കാണ് ഈ നോവലിന്റെ പിറവിയ്ക്ക് കാരണമെന്ന് എഴുത്തുകാരന്‍ പറയുന്നുണ്ട്. ഇരുപത് ചെറിയ അധ്യായങ്ങളിലായി ബാല്യ-കൗമാരകാലങ്ങളെ അതീവ ഹൃദ്യമായി എഴുതിയിരിയ്ക്കുന്ന ഈ നോവലിന്റെ ഓരോ അധ്യായവും അവസാനിക്കുന്നത് മനുഷ്യന്റെ അവസാനിക്കാത്ത ചോദ്യങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ് … കുടുംബ ബന്ധങ്ങള്‍ ,സമൂഹം, പഠനകാലം, യൗവന ദശയിലെ പ്രാരാബ്ധങ്ങള്‍ ഇങ്ങനെ ഓര്‍മകളുടെ ഒഴുക്കില്‍ ആത്മാംശങ്ങള്‍ കലര്‍ന്ന് ഈ നോവല്‍ വായനക്കാരന്റെ കൂടി അനുഭവമാകുന്നു.. വിശപ്പ്, സ്‌നേഹം, ആകുലത, സ്വപ്നം, നിസഹായത, മൗനം, പ്രതിസന്ധികള്‍ ഇതൊക്കെ എങ്ങനെയാണ് ചെറുപ്പകാലം മുതല്‍ ഒരാളെ സ്വാധീനിയ്ക്കുന്നത് എന്നും ഒരു പൂര്‍ണ മനുഷ്യനായിട്ടു കൂടി ഇതെല്ലാംഎങ്ങനെ ഒരാളെ ബന്ധസ്ഥനും, സ്വതന്ത്രനുമാക്കുന്നു എന്നും ഈ ആത്മനോവലിന് ഉള്‍വായനയുണ്ട്. ലോഗോസ് പ്രസിദ്ധീകരിച്ച ഈ നോവല്‍ പുതുതലമുറയിലെ ജീവിതപരിസര വായനയ്ക്ക് കാരണമാകുമെന്നതില്‍ സംശയമില്ല
216 Less than a minute