BREAKING NEWSKERALALATEST

‘ഓര്‍ത്തഡോക്‌സ് സഭയുമായി ചേരാനില്ല’; 1934ലെ ഭരണഘടന അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ

കൊച്ചി: യാക്കോബയ ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരുമിച്ച് ഒരു സഭയായി മുന്നോട്ട് പോകണമെന്ന നിര്‍ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ. യാക്കോബായ വിഭാഗം സഭയായി തുടരുമെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി വ്യക്തമാക്കി. സുപ്രീം കോടതി അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇനി രണ്ട് വിഭാഗമില്ലെന്നും ഒരൊറ്റ സഭയേ ഉള്ളൂവെന്നും 1934ലെ സഭാ ഭരണഘടന അനുസരിച്ചാണ് പള്ളികള്‍ ഭരിക്കേണ്ടതെന്നും ഹൈക്കോടതി നിരീക്ഷണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് യാക്കോബായ സഭ പ്രതികരണം നടത്തിയത്.
കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായ വിധികള്‍ക്ക് യാക്കോബായ സഭ ഒരിക്കലും എതിരല്ല. സര്‍ക്കാരുമായോ ഏത് ഏജന്‍സികളുമായോ ചര്‍ച്ചകള്‍ക്ക് സഭ തയ്യാറാണ്. ക്രൈസ്തവ സാക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭ ഇതുവരെ തയ്യാറായിട്ടില്ലെന്നും മാനേജിങ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തന്‍ ട്രസ്റ്റി വ്യക്തമാക്കി.
യാക്കോബയ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ലെന്ന് സഭ പറഞ്ഞു. എന്നാല്‍ ചില കാര്യങ്ങള്‍ കോടതിയുടെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നില്ല. സൂനഹദോസിന് ശേഷം ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ കാര്യങ്ങള്‍ ബോധിപ്പിക്കും. 100 വര്‍ഷം പഴക്കമുള്ള കേസാണിതെന്ന യാര്‍ഥാര്‍ഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓര്‍ത്തഡോക്‌സ് സഭയും കണ്ണുതുറക്കണമെന്നും യാക്കോഭായ സഭ പറഞ്ഞു.
1934ലെ സഭാ ഭരണഘടന അനുസരിച്ചാണ് പള്ളികള്‍ ഭരിക്കേണ്ടതെന്നും ഒരൊറ്റ സഭയേ ഉള്ളൂവെന്നുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്. വീഷയത്തില്‍ നിലപാട് അറിയിക്കണമെന്ന് കോടതി യാക്കോഭായ സഭയോട് ആവശ്യപ്പെട്ടിരുന്നു. കൊടതിയില്‍ നിലപാടറിയിക്കുന്നതിന് മുന്‍പ് തന്നെ യാക്കോഭായ സഭ വിഷയത്തില്‍ പരസ്യമായി പ്രതികരണം നടത്തിയെന്നതാണ് പ്രത്യേകത.
യാക്കോബയ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമധാനം നിലനിര്‍ത്തുകയാണ് പ്രധാനം. പള്ളികള്‍ക്കും വസ്തുവകകള്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഉത്തരവ് ഘട്ടം ഘട്ടമായി നടപ്പാക്കി വരികയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തരവ് പൂര്‍ണമായി നടപ്പാക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ പറയുകയും ചെയ്തതോടെ ഹര്‍ജി പരിഗനിക്കുന്നത് ഈ മാസം 26ലേക്ക് മാടുകയും ചെയ്തിരുന്നു.
യാക്കോബയ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കേണ്ട സമയമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സഭാ തര്‍ക്കം ഇങ്ങനെ തുടരുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിക്കുകയും ചെയ്തു. തര്‍ക്കം പരിഹരിച്ച് ഇരു സഭകളും സമവായത്തിലെത്തണം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു സഭയും ഒരു ഭരണഘടനയും മാത്രമേ ഉള്ളൂ. 1934ലെ ഭരണഘടന പ്രകാരം മാത്രമേ പള്ളികള്‍ ഭരിക്കാനാകൂ. ആ ഭരണഘടന അംഗീകരിക്കുന്ന വികാരിമാരെയും വിശ്വാസികളെയും പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇരു സഭകളുടെയും നേതൃത്വം നല്‍കുന്നവര്‍ ഇക്കാര്യം ചിന്തിക്കണമെന്നും കോടതി അഭ്യര്‍ഥിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker