BREAKING NEWSLATESTWORLD

ഓറഞ്ച് തൊലി കളയണ്ട, ദാ ഇതുപോലെ ബാഗുണ്ടാക്കാം

ഓറഞ്ച് നമ്മളില്‍ പലര്‍ക്കും ഇഷ്ടമാണ്. നല്ല ചൂടുള്ളപ്പോഴോ, ക്ഷീണം അനുഭവപ്പെടുമ്പോഴോ ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. നല്ല ഉന്മേഷം ലഭിക്കും. ഓറഞ്ച് കഴിക്കുമ്പോള്‍ ഒരുപക്ഷെ നാം അലക്ഷ്യമായി വലിച്ചെറിയുന്ന ഒന്നാവും ഓറഞ്ചിന്റെ തൊലി. പക്ഷെ ഓറഞ്ച് തൊലി യഥാര്‍ത്ഥത്തില്‍ ഒരു ചില്ലറക്കാനല്ല. ജോര്‍ദാനിയന്‍ ഫുഡ് ആര്‍ട്ടിസ്റ്റും മോളിക്യുലാര്‍ ഗ്യാസ്‌ട്രോണമിസ്റ്റുമായ ഒമര്‍ സര്‍താവിയുടെ കൈയിലെത്തിയാല്‍ ഓറഞ്ച് തൊലി വിലകൂടിയ ആഡംബര ബാഗായി മാറും.
പരിസ്ഥിതി സൗഹാര്‍ദ്ദപരവും ഉയര്‍ന്ന നിലവാരമുള്ള ആഡംബര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് ഒമര്‍ സര്‍താവിയുടെ സൃഷ്ടിയുടെ പിന്നിലെ ആശയം. എങ്ങനെയാണ് ഓറഞ്ച് തൊലികൊണ്ട് താന്‍ ആഡംബര ബാഗുണ്ടാകുന്നത് എന്ന് ഒമര്‍ സര്‍താവി ഒരു വിഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഓറഞ്ച് തൊലികള്‍ വാങ്ങി രണ്ടാഴ്ചത്തേക്ക് വിവിധ ഘട്ടങ്ങളിലൂടെ പ്രോസസ്സ് ചെയ്യാന്‍ ചെയ്താണ് തുടക്കം. പിന്നീട്, താന്‍ ആഗ്രഹിക്കുന്ന ഡിസൈന്‍ കൊണ്ടുവരാന്‍ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ എന്ന ഒരു പ്രക്രിയ ഉപയോഗിക്കുന്നു, തുടര്‍ന്ന് ലേസര്‍ ഉപയോഗിച്ച് അത് മുറിക്കുന്നു.
താന്‍ വഴുതന തുകല്‍ ഉപയോഗിച്ച് മുഖംമൂടികളും ടെന്റുകളും രൂപകല്പന ചെയ്തിട്ടുണ്ടെന്നും ഒമര്‍ സര്‍താവി പറയുന്നു. ‘ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്യം, പഴങ്ങളുടെയും പച്ചക്കറികളുടെയും തുകല്‍ പുതിയ രീതിയില്‍ സംസ്‌കരിക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുവായി ഉപയോഗിക്കുകയും ആഡംബര ബ്രാന്‍ഡുകളാക്കി മാറ്റുകയും ചെയ്യുക എന്നതാണ്. ലഭ്യമായ സാങ്കേതിക വിദ്യകളിലൂടെ ആധുനിക ഡിസൈനുകളുള്ള അതിഗംഭീരമായ ഉല്‍പ്പന്നങ്ങള്‍ നമുക്ക് സൃഷ്ടിക്കാന്‍ കഴിയും. ഫാഷന്‍, ആക്‌സസറികള്‍, ഹൈഎന്‍ഡ് ബാഗുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍ ഞാന്‍ ഇത് ഉപയോഗിക്കുന്നു,’ ഒമര്‍ സര്‍താവി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker