NRIOTHERWORLD

ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തിപ്പെട്ടു; യുവതിയും ഇളക മകനും മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ചാലക്കുടി പോട്ട സ്വദേശി ചുള്ളിയാടന്‍ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പെട്ടത്. ഭാര്യ ലോട്‌സി(35)യും ഇളയ ആണ്‍കുട്ടിയുമാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ട്യുവുമ്പായില്‍ വച്ചാണ് സംഭവം. സിഡ്‌നിക്കടുത്ത് ഓറഞ്ചില്‍ നിന്നു ബ്രിസ്ബേനിലേക്കു യാത്ര ചെയ്യവേയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ബിബിനേയും മറ്റു കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബിബിന്‍ അപകടനില തരണം ചെയ്തതായും കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker