LATESTNATIONALTOP STORY

ഓൺലൈൻ വാർത്താ പോർട്ടലുകളും വിനോദ പ്ലാറ്റ്ഫോമുകളും ഇനി വാര്‍ത്താവിതരണ മന്ത്രാലയത്തിനുകീഴിൽ

ന്യൂഡൽഹി: ഓൺലൈൻ വാർത്താ പോർട്ടലുകളും ഓൺലൈൻ സിനിമാ – വീഡിയോ റിലീസിങ് പ്ലാറ്റ് ഫോമുകളും (ഒടിടി) ഇനി കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തില്‍. ഓൺലൈൻ വാർത്താ പോർട്ടലുകളും വിനോദ പ്ലാറ്റ് ഫോമുകളും വാര്‍ത്താവിതരണ മന്ത്രാലയത്തിന്  കീഴിലാക്കി സർക്കാർ ഉത്തരവിറക്കി. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു.
നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്നി ഹോട്സ്റ്റാർ  തുടങ്ങിയ ഒടിടി പ്ലാറ്റ് ഫോമുകളും ന്യൂസ് പോര്‍ട്ടലുകളും ഇനി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലായിരിക്കും. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാകും. നിലവില്‍  ടെലിവിഷൻ ചാനലുകൾക്കും പരമ്പരാഗത മാധ്യമങ്ങൾക്കും ബാധകമായ നിയന്ത്രണങ്ങൾ ഓൺലൈൻ പ്ലാറ്റ്‍ഫോമുകൾക്ക് കൂടി ഇതോടെ ബാധകമാകും.

അച്ചടി മാധ്യമങ്ങൾ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയ്ക്കും ടെലിവിഷൻ വാർത്താ ചാനലുകൾ ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് അസോസിയേഷനും കീഴിലാണ് വരുന്നത്. പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ അഡ്വൈർട്ടൈസിങ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയും സിനിമകളുടെ ഉള്ളടക്കം നിരീക്ഷിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും നിലവിലുണ്ട്. എന്നാൽ നിലവിൽ ഓൺലൈൻ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാൻ സ്വതന്ത്ര സ്ഥാപനം നിലവിലില്ല.

Related Articles

Back to top button