BREAKING NEWSKERALA

കക്കി, ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നു; പമ്പയിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരും

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കക്കി– ആനത്തോട് അണക്കെട്ട് തുറന്നു. രണ്ടു ഷട്ടറുകള്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി. പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടി വരെ ഉയരും. കുട്ടനാട്ടില്‍ നാളെ രാവിലെ വെള്ളമെത്തും. ഷോളയാര്‍ അണക്കെട്ടും തുറന്നു. വൈകിട്ട് നാലോടെ ചാലക്കുടിയിലേക്ക് വെള്ളമെത്തും.
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലെ മലയോരമേഖലയില്‍ മഴ ശക്തമായി തുടരുന്നു. അതി ശക്തമായ മഴക്ക് സാധ്യതയില്ലെങ്കിലും പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടില്ല. ശക്തമായ മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പു പരമാവധി സംഭരണശേഷി!യോട് അടുക്കുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.04 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 91.92 % ആണ്. 2397.86 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. എന്നാല്‍ നിലവില്‍ നീരൊഴുക്ക് കുറഞ്ഞെന്നും അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്നുമാണ് വിവരം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി. അനുവദനീയ സംഭരണശേഷി 142 അടിയാണ്. വെള്ളപ്പൊക്കസാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത വേണം. തെന്‍മല ഡാമിന്റെ ഷട്ടറും ഉയര്‍ത്തും. രണ്ടുമീറ്റര്‍ വരെ ഉയര്‍ത്താനാണ് തീരുമാനം. കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് ശമനമുണ്ടെങ്കിലും മഴ തുടരുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker