BREAKING NEWSWORLD

കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാകാനൊരുങ്ങി ലക്‌സംബര്‍ഗ്

ലക്‌സംബര്‍ഗ് : കഞ്ചാവ് ഉത്പാദനവും ഉപയോഗവും നിയമവിധേയമാക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാകാനൊരുങ്ങി ലക്‌സംബര്‍ഗ്. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്.
പുതിയ നിയമപ്രകാരം ലക്‌സംബര്‍ഗില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് ഉപയോഗിക്കാനും ഓരോ വീട്ടിലും നാല് ചെടികള്‍ വരെ വളര്‍ത്താനും അനുവാദമുണ്ടായിരിക്കും. ഇതോടെ യൂറോപ്പില്‍ കഞ്ചാവിന്റെ ഉപയോഗവും ഉത്പാദനവും പൂര്‍ണമായും നിയമവിധേയമാക്കുന്ന ആദ്യത്തെ രാജ്യമാകും ലക്‌സംബര്‍ഗ്.
കഞ്ചാവിന്റെ വിത്ത് വ്യാപാരം നടത്താനും അനുവാദമുണ്ടെങ്കിലും പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായി തന്നെ തുടരും.മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കരിഞ്ചന്ത വഴിയുള്ള മയക്കുമരുന്ന് വ്യാപാരവും തടയാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്തരമൊരു നയം മാറ്റത്തിന് പിന്നില്‍. നിലവില്‍ നിയമവിരുദ്ധമായ കഞ്ചാവ് വിപണി ഈ നിയമത്തിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ആറ് ലക്ഷം മാത്രമാണ് ലക്‌സംബര്‍ഗിലെ ജനസംഖ്യ. പുതിയ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ സഖ്യത്തിന്റെ പിന്തുണയുണ്ടെങ്കിലും നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് പാര്‍ലമെന്റ് വോട്ട് ചെയ്ത് പാസാക്കണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker