LATESTKERALA

കടയ്ക്കാവൂർ പോക്‌സോ കേസിൽ വീണ്ടും മെഡിക്കൽ പരിശോധന

കടയ്ക്കാവൂർ പോക്‌സോ കേസിൽ വീണ്ടും മെഡിക്കൽ പരിശോധന. കുട്ടിയെ മെഡിക്കൽ ബോർഡിന് മുൻപാകെ ഹാജരാക്കി. കുട്ടിക്ക് പ്രാഥമിക വൈദ്യപരിശോധന നടത്തി. വിശദമായ പരിശോധനയ്ക്ക് ഹാജരാക്കാൻ ബോർഡ് നിർദേശം നൽകി.

കേസിൽ സമഗ്ര അന്വേഷണത്തിന്റെ ഭാഗമായാണ് കുട്ടിക്ക് വീണ്ടും വൈദ്യപരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രൂപീകരിച്ച പ്രത്യേക ശിശുബോർഡിന് മുൻപാകെ കുട്ടിയെ ഹാജരാക്കി പ്രാഥമിക പരിശോധനയ്ക്ക് വിധേയനാക്കി. വിശദമായ പരിശോധന വേണമെന്നാണ് നിർദേശം. പരിശോധനയ്ക്കുള്ള തീയതി പിന്നീട് പൊലീസിനെ അറിയിക്കും.

Related Articles

Back to top button