കൊച്ചി: നോണ്‍ ആര്കഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാന്‍ കടല്‍പായലില്‍ നിന്നും പ്രകൃതിദത്ത ഉല്പന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കടല്‍പായലുകളില്‍ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് ‘കടല്‍മീന്‍ ലിവ്ക്യുവര്‍ എക്സ്ട്രാക്റ്റ’് എന്ന ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നം നിര്‍മിച്ചിരിക്കുന്നത്.
സിഎംഎഫ്ആര്‍ഐ വികസിപ്പിക്കുന്ന ഒമ്പതാമത്തെ ഉത്പന്നമാണിത്.
അനുയോജ്യമായ കടല്‍പായലില്‍ നിന്നും ആവശ്യമായ ബയോആക്ടീവ് സംയുക്തങ്ങള്‍ മാത്രം വേര്‍തിരിച്ചെടുത്താണ് കരള്‍ രോഗത്തിനുള്ള പകൃതിദത്ത ഉല്പന്നം തയ്യാറാക്കിയിരിക്കുന്നത്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പുകള്‍ നിയന്ത്രണവിധേയമാക്കുന്നതിനും ഇത് സഹായകരമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ കാജല്‍ ചക്രബര്‍ത്തി പറഞ്ഞു. 400 മില്ലിഗ്രാം അളവിലുള്ള ക്യാപ്സൂളകള്‍ പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ്
നിര്‍മ്മിച്ചിരിക്കുന്നത്. ഉല്‍പ്പന്നത്തിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലെന്നത് വിശദമായ ക്ലിനിക്കല്‍
പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഈ ഉല്പന്നം വ്യവാസായികമായി നിര്‍മ്മിക്കുന്നതിന്, മരുന്ന് നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതിന്റെ സാങ്കേതിക വിദ്യ കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുകയാണ്.
നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമര്‍ദം, തൈറോയിഡ് രോഗങ്ങള്‍ക്കെതിരെയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് സിഎം എഫ്ആര്‍ഐ ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത്.