പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ തിരക്കഥയുടെ പകര്‍പ്പവകാശം തിരക്കഥാകൃത്ത് ജിനു വര്‍ഗീസ് അബ്രഹാമില്‍ നിന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരുന്ന ഹര്‍ജി കേരള ഹൈക്കോടതി സ്വീകരിച്ചു. ജസ്റ്റിസ് ബെച്ചു കുറിയന് തോമസിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. അഭിഭാഷകനായ സന്തോഷ് മാത്യുവാണ് ഹര്‍ജി സമര്‍പ്പിച്ചത്.
2018 ല്‍ തനിക്ക് 10 ലക്ഷം രൂപയ്ക്ക് നല്കിയ കടുവാകുന്നേല്‍ കുറുവച്ചന്റെ തിരക്കഥയാണ് ഇപ്പോള്‍ സിനിമയാക്കുന്നതെന്ന പരാതിയുമായി നിര്‍മ്മാതാവ് അനുരാഗ് രംഗത്തെത്തിയിരുന്നു. അതിനാല്‍, പകര്‍പ്പവകാശത്തിന്റെ ആദ്യ ഉടമ താനാണെന്ന് അഗസ്റ്റസ് അവകാശപ്പെടുന്നു.
രൂപ വാങ്ങിയ തിരക്കഥാകൃത്ത് ജിനു എബ്രഹാം കരാര്‍ പ്രകാരം സ്വന്തമാക്കിയ സിനിമയുടെ തിരക്കഥ പിന്നീട് അനുരാഗിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കരാര്‍ ലംഘിച്ച് നടന് പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. തന്റെ അറിവില്ലാതെയാണ് ഇതേ തിരക്കഥയില്‍ പൃഥിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയും മാജിക് ഫ്രെയിംസും ചേര്‍ന്ന് ഇപ്പോള്‍ സിനിമ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കോവിഡ് ശക്തമായതിനെത്തുടര്‍ന്ന് കടുവയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.