വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പ് കേസില്‍ പിടിയിലായ മുന്‍ മാനേജര്‍ മധാ ജയകുമാറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വടകര ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജയകുമാറിനെ ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ബുധനാഴ്ച രാവിലെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു.
26.24 കിലോഗ്രാം സ്വര്‍ണം കണ്ടെത്തുന്നതിന് ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാലാണ് ഇത്രയും ദിവസം കസ്റ്റഡി വേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
കര്‍ണാടക – തെലങ്കാന അതിര്‍ത്തിയിലെ ബിദര്‍ ഹുംനാബാദില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പുണെയിലേക്ക് കടക്കാന്‍ പുതിയ സിംകാര്‍ഡ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ ഹുംനാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായെങ്കിലും ഇയാളില്‍നിന്ന് സ്വര്‍ണമൊന്നും ലഭിച്ചിട്ടില്ല. കുറച്ച് പണം കിട്ടിയിട്ടുണ്ട്.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍നിന്ന് 17.20 കോടി രൂപ മൂല്യമുള്ള 26.24 കിലോഗ്രാം സ്വര്‍ണം മധാ ജയകുമാര്‍ കടത്തി പകരം വ്യാജസ്വര്‍ണം വെച്ചെന്നാണ് കേസ്. 42 അക്കൗണ്ടുകളിലുള്ള സ്വര്‍ണമാണിത്. ഇതെല്ലാം ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
53 Less than a minute