LOCAL NEWSKANNURKERALALATEST

കണ്ണൂരില്‍ കൊവിഡ് ബാധിച്ച് 13കാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആലക്കോട് തേര്‍ത്തല്ലിയില്‍ സ്വദേശി ജിമ്മി ജോസിന്റെ മകന്‍ ജോസന്‍ (13) ആണ് മരിച്ചത്. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

രണ്ട് ദിവസം മുന്‍പാണ് ജോസന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു കൗമാരക്കാരന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്.

Related Articles

Back to top button