കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

0
1

കണ്ണൂര്‍: അഴീക്കലില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അഴീക്കല്‍ വെള്ളക്കല്‍ സ്വദേശികളായ നിഖില്‍ (22), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹങ്ങള്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഴീക്കല്‍ വെള്ളക്കല്ലിലെ ചിറമ്മല്‍ ഹൗസില്‍ സജിത്തിന്റെയും ഷൈനിയുടെയും മകനാണ് അഭിജിത്ത്. സഹോദരി : അനാമിക. വെള്ളക്കല്ലിലെ സദാനന്ദന്റെയും അനിലയുടെ മകനാണ് നിഖില്‍ സഹോദരി: അഹന്യ.