കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കൊട്ടിയൂര്‍ കൂനംപുള്ള കോളനിയില്‍ മാവോയിസ്റ്റ് സംഘമെത്തി. രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും അടങ്ങിയ സംഘം ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് മടങ്ങി. പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
ഒരാഴ്ച മുന്‍പ് ആറളത്ത് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വിയറ്റ്നാം എന്ന പ്രദേശത്തെ വീടുകളില്‍ കയറിയ സംഘം, ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചു മടങ്ങുകയായിരുന്നു. ആറളം മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഇതിനു മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.