കണ്ണൂര്‍: ചരിത്രത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി വിജയം നേടി. പള്ളിക്കുന്ന് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി വി.കെ ഷൈജുവാണ് അട്ടിമറി വിജയം നേടിയത്. യുഡിഎഫില്‍ നിന്നുമാണ് ബിജെപി സീറ്റ് പിടിച്ചെടുത്തത്.
കോര്‍പ്പറേഷനില്‍ യുഡിഎഫാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. ആറിടത്ത് യുഡിഎഫും നാലിടത്ത് എല്‍ഡിഎഫും മുന്നേറുകയാണ്. രണ്ടിടങ്ങളില്‍ കൂടി ബിജെപി മുന്നേറ്റം നടത്തുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.