BREAKINGKERALA

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകം; സഹതടവുകാരന്റെ അടിയേറ്റ് തടവുകാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകം. സഹതടവുകാരന്റെ അടിയേറ്റാണ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരന്‍ (86) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാത്രിയാണ് സംഭവം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ജയിലില്‍ അന്വേഷണം തുടങ്ങി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തി.

Related Articles

Back to top button