BREAKING NEWSWORLD

കത്തോലിക്കാ സഭയിലെ ബാലപീഡനം; ഖേദപ്രകടനവുമായി പോപ്പ് ഫ്രാന്‍സിസ്

റോം: വൈദികരുടെ നേതൃത്വത്തില്‍ നടന്ന കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ മാപ്പുമായി പോപ്പ് ഫ്രാന്‍സിസ്. ഇരകളോട് ഖേദം പ്രകടിപ്പിക്കുന്നതായും പീഡന കഥകള്‍ തുറന്നു പറയാന്‍ ധൈര്യം കാണിച്ചതിന് അഭിനന്ദിക്കുന്നതായും ഫ്രാന്‍സിസ് വ്യക്തമാക്കി. ഇരകളുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരകള്‍ വേദനകളില്‍ നിന്നും പെട്ടെന്ന് ജീവിതത്തിലേക്ക് മടങ്ങി വരട്ടെ. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. വൈദികരുടെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയില്‍ കുട്ടികള്‍ക്കെതിരെയുണ്ടായ ലൈംഗികാതിക്രമങ്ങളുടെ കണക്ക് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പോപ്പ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാലപീഡനങ്ങളുടെ കണക്ക് പുറത്തുവന്നത്. ഏഴ് പതിറ്റാണ്ടിനിടെ പ്രായപൂര്‍ത്തിയാകാത്ത 216,000 പേര്‍ പീഡനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ബാലപീഡകരായ 2,900 മുതല്‍ 3200 പേര്‍ സഭയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോ!ര്‍ട്ട്. സഭയിലെ പുരോഹിതരും മറ്റ് അംഗങ്ങളുമാണ് പ്രതിസ്ഥാനത്തുള്ളത്. അന്താരാഷ്ട്ര വാ!ര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സഭയ്ക്കുള്ളിലെ ബാല ലൈംഗിക പീഡനം സംബന്ധിച്ചുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടര വ!ര്‍ഷം മുമ്പ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചത്. ലോകവ്യാപകമായി കത്തോലിക്കാ സഭയിലെ ബാല ലൈംഗിക പീഡനം സംബന്ധിച്ച് ആരോപണം നിലനില്‍ക്കെയാണ് ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാല ലൈംഗിക പീഡനം സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്.
മതപണ്ഡിത!ര്‍ അടക്കം 22 അംഗങ്ങളാണ് സ്വതന്ത്ര അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇരകളുമായി നടത്തിയ അഭിമുഖങ്ങളും പോലീസ് രേഖകളും കണക്കെടുപ്പിന് പരിഗണിച്ചു. 2500 പേജ് വരുന്നതാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker