KERALAART & CULTURELATEST

കഥകളുടെ സുല്‍ത്താന് ജന്മനാട്ടില്‍ സ്മാരക ശില്പം

കെ എം സന്തോഷ് കുമാര്‍
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമവാര്‍ഷിക ദിനമായ ജൂലൈ 5 ന് ശിലാശില്പവും കഥാപാത്ര ചിത്ര ഗാലറിയും ജന്മനാടായ തലയോലപ്പറമ്പില്‍ സ്ഥാപിക്കുന്നു. ബഷീറിന്റെ പല കഥാപാത്രങ്ങളുടേയും പിറവിയിടമായ പാലാംകടവിലെ മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ബഷീര്‍ സ്മാരകത്തിന്റെ അങ്കണത്തിലാണ് ശിലയില്‍ മെനഞ്ഞ അദ്ദേഹത്തിന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കുന്നത്. പ്രശസ്ത ശില്പി വി കെ രാജനാണ് ശില്പം ഒരുക്കുയിരിക്കുന്നത്. പത്ത് ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്ഥിര ഗാലറി . പ്രശസ്ത ചിത്രകാരായ സജിതാ ശങ്കര്‍ , കെ ടി മത്തായി , ഷാജി അപ്പുക്കുട്ടന്‍, മുരളി ചിരോത്ത്, കെ കെ മുഹമ്മദ്, ശ്രീജ പള്ളം, കെ ജി ബാബു , പി ജി ദിനേശ്, സി ബി ബാഹുലേയന്‍, ഷാജു നെല്ലായി എന്നിവരാണ് ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. ഇതിന്റെ ഉല്‍ഘാടനം ജൂലൈ 5 ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും..

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker