BREAKING NEWSLATESTNATIONAL

കനത്ത മഴയില്‍ മുങ്ങി ചെന്നൈ; ദുരന്ത മേഖലകളില്‍ നേരിട്ടെത്തി സ്റ്റാലിന്‍

ചെന്നൈ: കനത്ത മഴ തുടരുന്ന ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളുവര്‍ ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്ക് അടുത്ത രണ്ടു ദിവസത്തേക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അവധി പ്രഖ്യാപിച്ചു.വെള്ളം കയറിയ മേഖലകള്‍ എംകെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ദുരന്ത ബാധിത മേഖലകളിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങളും മറ്റു അവശ്യ വസ്തുക്കളും വിതരണം ചെയ്തു. എന്‍ഡിആര്‍എഫിന്റെ നാല് സംഘത്തെ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker