KERALALATEST

കനത്ത മഴ; അങ്കമാലിയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു


കനത്ത മഴയെ തുടര്‍ന്ന് അങ്കമാലിയില്‍ വീട് തകര്‍ന്നു. കാലടി സ്വദേശി വര്‍ഗീസിന്റെ നിര്‍മാണത്തിലിരുന്ന വീടാണ് തകര്‍ന്നത്. തിരുവനന്തപുരം പനവൂരിലും മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ശക്തമായ മഴയില്‍ പത്തനാപുരം മേഖലകളിലും നിരവധി വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാന പാതിയിലും ഗതാഗതം തടസപ്പെട്ടു.അതേസമയം കൂട്ടിക്കല്‍ പഞ്ചായത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവിക സേന കൊച്ചിയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. ദുരന്ത പ്രദേശത്തുള്ളവര്‍ക്കായി വെള്ളവും ഭക്ഷണവും സംഘം എത്തിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker