KERALANEWS

കനത്ത മഴ; ചൂരൽമല പുഴയിൽ ജലനിരപ്പ് ഉയർന്നു; താൽക്കാലിക പാലം മുങ്ങി

വയനാട് ദുരന്ത മേഖലയിൽ കനത്ത മഴ. ചൂരൽ ചൂരൽമല പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ സൈന്യം നിർമ്മിച്ച താൽക്കാലിക പാലം മുങ്ങി. രക്ഷാപ്രവർത്തകർ പുഴയുടെ മറുകരയിൽ തുടരുകയാണ്. ഉച്ചയ്ക്കുശേഷം പെയ്ത മഴയിലാണ് ജലനിരപ്പ് ഉയർന്നത്. ബെയ്ലി പാലത്തിന്റെ നിർമാണത്തെയും കനത്ത മഴ ബാധിച്ചിട്ടുണ്ട്. പാലത്തിന്റെ നിർമ്മാണം നാളെയോടെ പൂർത്തിയാകും.ജലനിരപ്പ് കുറഞ്ഞാൽ മാത്രമേ മറുകരയിൽ കുടുങ്ങിയവർക്ക് അപ്പുറത്തേക്ക് കടക്കാൻ കഴിയുകയുള്ളൂ. നിലവിൽ പുഴ കടക്കാൻ കഴിയില്ല. പാലത്തിലൂടെ വരരുതെന്ന് മുന്നറിയിപ്പ് നൽകി. മഴ ശക്തമായതോടെ മുണ്ടക്കൈ മേഖലയിലുള്ള രക്ഷാപ്രവർത്തകർ താഴേക്കിറങ്ങി. താത്കാലിക പാലത്തിലൂടെ രക്ഷാപ്രവർത്തനം പൂർണമായും നിർത്തി. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിട്ടുണ്ട്.

Related Articles

Back to top button