KERALALATESTPOLITICS

കമറുദ്ദീന്റെ അറസ്റ്റ് വാര്‍ത്ത സൃഷ്ടിക്കാനുള്ള നാടകം; നടക്കുന്നത് അസാധാരണ നടപടിയെന്ന് മുസ്ലിം ലീഗ്

എം. സി കമറുദ്ദീന്‍ എം.എല്‍.എയെ പിന്തുണച്ച് മുസ്ലിം ലീഗ്. കമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് പറഞ്ഞു. എം. സി കമറുദ്ദീനെതിരെ നടക്കുന്നത് അസാധാരണ നടപടിയാണ്. വാര്‍ത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകമാണ് നടക്കുന്നതെന്നും മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. ലീഗ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കളുടെ പ്രതികരണം.

എം. സി കമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ലീഗ് നേതൃത്വം വിലയിരുത്തി. കച്ചവടം തകര്‍ന്നാണ് കടം വന്നത്. കമറുദ്ദീനെതിരെ ചുമത്തിയത് നിലനില്‍ക്കാത്ത വകുപ്പുകളാണ്. കേസിന്റേയോ അറസ്റ്റിന്റേയോ പേരില്‍ കമറുദ്ദീന്റെ രാജി ആവശ്യപ്പെടില്ല. നിക്ഷേപകരുടെ പണം ഉടന്‍ തിരിച്ചു നല്‍കണമെന്നാണ് മുസ്ലിം ലീഗ് തീരുമാനം. ഭരണപക്ഷണത്തിനെതിരെയുള്ള അഴിമതി വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനാണ് കമറുദ്ദീനെതിരെയുള്ള നടപടിയെന്നും മുസ്ലീം ലീഗ് നേതാക്കള്‍ പറഞ്ഞു.

Related Articles

Back to top button