BREAKING NEWSKERALA

കയ്യാങ്കളി കേസ്; പ്രതികള്‍ പൊതുമുതല്‍ നശിപ്പിക്കുക എന്ന ദുരുദ്യേശത്തോടെ തലേ ദിവസം നിയമസഭയില്‍ തങ്ങി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ് എല്‍ഡിഎഫ് നേതാക്കളുടെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. നിയമസഭ കൈയാങ്കളി കേസിലെ പ്രതികള്‍ തലേ ദിവസമേ നിയമസഭയില്‍ തങ്ങിയിരുന്നു. അതിനാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ ദുരുദ്യേശം ഇല്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡിവിഡിയില്‍ നിന്നും ലഭിച്ച തെളിവുകളും സാക്ഷിമൊഴികളും പ്രതികള്‍ കുറ്റം ചെയ്തുവെന്ന് വ്യക്തമാക്കുന്നുവെന്നും കോടതി പറഞ്ഞു. ഡിവിഡി നിയമസഭ സെക്രട്ടറിക്ക് നേരിട്ട് കൈമാറിയില്ല. നിയമസഭയിലെ ഇലക്ട്രോണിക് വിഭാഗം അസി. എഞ്ചിയര്‍ പകര്‍പ്പാണ് നല്‍കിയത്. ഇത് വ്യാജമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടെന്നും സിജെഎം കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നു.
ബാര്‍ കോഴക്കേസില്‍ പ്രതിയായ മുന്‍ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ഇന്ന് നിര്‍ണായക ഉത്തരവ് ഉണ്ടായത്. പ്രതികള്‍ വിചാരണ നേരിടണമെന്നാവശ്യപ്പെട്ട സിജെഎം കോടതി 22ന് നേരിട്ട് ഹാജരാകാനും നിര്‍ദ്ദേശിച്ചു. ദുരിദ്യേശത്തോടെയാണ് പ്രതികള്‍ പൊതുമുതല്‍ നശിപ്പിച്ചതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീലീല്‍, എംഎല്‍എമരായ സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.
പൊതുമുതല്‍ നശിപ്പിച്ചതായി പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും വാച്ച് ആന്റ് വാര്‍ഡന്‍മാരിമായി ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു വിടുതല്‍ ഹര്‍ജിയിലെ നേതാക്കളുടെ വാദങ്ങള്‍. എന്നാല്‍ നിയമസഭയില്‍ തലേ ദിവസമേ തങ്ങിയ പ്രതികള്‍ പൊതുമുതല്‍ നശിപ്പിച്ചത് ദുരുദ്യോശത്തോടെയാണ് വിടുതല്‍ ഹര്‍ജി തള്ളിയ ഉത്തരവില്‍ സിജെഎം കോടതി പറയുന്നു. നിയമസഭയിലെ ദൃശ്യങ്ങളടങ്ങി ഡിവിഡി അന്വേഷണ ഉദ്യോഗസ്ഥന് നിയമ സഭ സെക്രട്ടറി കൈമാറിയിരുന്നില്ല. പക്ഷെ നിയമസഭയിലെ അസി. എഞ്ചിനയര്‍ കൈമാറിയ ഡിവിഡി ഫൊറന്‍സിക് പരിശോധന നടത്തിയിട്ടുണ്ടെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു.
22ന് പ്രതികള്‍ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടാല്‍ വിചാരണ നടപടികളിലേക്ക് കോടതി കടക്കും. സിജെഎം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമോയെന്ന കാര്യത്തില്‍ ഇടതുനേതാക്കാള്‍ പ്രതികരിച്ചിട്ടില്ല. 2015 മാര്‍ച്ച് 13 ന് നിയമസഭയിലുണ്ടായ കൈയാങ്കളിക്കിടെ രണ്ടു ലക്ഷത്തി 20000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ സുപ്രീംകോടതി വിചാരണ നേരിടാന്‍ പ്രതികളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker