ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവികളില്‍ ഒന്നാണ് പാമ്പ്. എന്നാല്‍, പാമ്പുകളെ ഒരു തരി പോലും പേടിയില്ലാത്ത അനേകം ആളുകളെ നാം കണ്ടിട്ടുണ്ടാകും. എന്തിനേറെ പറയുന്നു, പാമ്പുകളെ തങ്ങളുടെ പെറ്റ് ആയി വളര്‍ത്തുന്നവരുമുണ്ട് ഇഷ്ടം പോലെ. പാമ്പുകളോടടൊത്തുള്ള ആളുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും.
thereptilezoo ആണ് വീഡിയോ ഇന്‍സ്റ്റ?ഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഉര?ഗങ്ങള്‍ക്ക് വേണ്ടിയുള്ള സൂവില്‍ നിന്നുള്ള കാഴ്ചയാണ് ഇത് എന്നാണ് കാപ്ഷന്‍ വായിക്കുമ്പോള്‍ മനസിലാവുന്നത്. വീഡിയോയില്‍ കാണുന്ന കാഴ്ച ആരേയും അമ്പരപ്പിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും നിങ്ങള്‍ പാമ്പുകളെയോ ഇഴജന്തുക്കളെയോ പേടിയുള്ള ആളാണെങ്കില്‍ ശരിക്കും ഈ കാഴ്ച നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം.
വീഡിയോയില്‍ കാണുന്നത് ഒരു യുവതി ഒരു മഞ്ഞ നിറമുള്ള കൂറ്റന്‍ പെരുമ്പാമ്പിനെയും ചുമന്ന് പോകുന്നതാണ്. അവര്‍ പോകുന്നത് അടുത്തുള്ള ഒരു മുറിയിലേക്കാണ്. യുവതി അതിനെ ‘രഹസ്യമുറി’ എന്നാണ് വിശേഷിപ്പിക്കുന്നത്. അവര്‍ അതിന്റെ വാതില്‍ തുറക്കുന്നതോടെ കാണുന്നത് അനവധിയായ പെരുമ്പാമ്പുകള്‍ അതിന്റെ അകത്ത് കിടക്കുന്നതാണ്. ആര് കണ്ടാലും ഞെട്ടിപ്പോകും. യുവതി കയ്യിലിരുന്ന പാമ്പിനെ മുറിയിലേക്ക് ഇറക്കി വിടുന്നത് കാണാം. പിന്നീട് ചുറ്റുമുള്ള പാമ്പുകള്‍ക്കിടയിലേക്ക് ഇരിക്കുന്നതും പാമ്പിനെ കാണിച്ച് തരുന്നതും കാണാം.
നിരവധിപ്പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കുന്നത്. ഒരുപാട് പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. യുവതിയുടെ ധൈര്യത്തെ പലരും അഭിനന്ദിച്ചു. ഈ സൂവിലെ പരിചാരികയായി അടുത്തിടെ ചേര്‍ന്നതാണ് യുവതി എന്നാണ് കരുതുന്നത്. എന്തായാലും, ഇങ്ങനെയുള്ള ജോലി ചെയ്യാന്‍ ചെറിയ ധൈര്യമൊന്നും പോരാ എന്ന കാര്യം ഉറപ്പാണ്.
69 1 minute read