BREAKING NEWSKERALA

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടി.പി.വധക്കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ്. സ്വര്‍ണക്കൊള്ളയ്ക്ക് ഷാഫിയും കൊടി സുനിയും സഹായിച്ചുവെന്ന അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലാണ് പരിശോധന. ഷാഫിയുടെ വീട്ടിലും പരിശോധന നടത്തിയതായാണ് വിവരം.
കൊടിസുനിയുമായും ഷാഫിയുമായും അര്‍ജുന്‍ ആയങ്കിക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിലൂടെ കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ അര്‍ജുന്‍ ആയങ്കിയുടെ വീ്ട്ടിലാണ് കസ്റ്റംസ് ആദ്യം റെയ്ഡ് നടത്തിയത്. തുടര്‍ന്ന് കാറ് ഒളിപ്പിച്ച സ്ഥലത്തും പരിശോധന നടത്തി.
കസ്റ്റംസിന്റെ നിരന്തര ചോദ്യം ചെയ്യലിലാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വര്‍ണ്ണം പൊട്ടിക്കുന്നതിന്(തട്ടിയെടുക്കാന്‍) സഹായിച്ചുവെന്ന മൊഴി അര്‍ജുന്‍ ആയങ്കി നല്‍കിയത്. ഇതിനുള്ള പ്രതിഫലം ഇവര്‍ക്ക് നല്‍കിയെന്നും അര്‍ജുന്‍ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.
പൊട്ടിക്കുന്ന സ്വര്‍ണത്തിന്റെ മൂന്നില്‍ ഒരു പങ്ക് പാര്‍ട്ടിക്ക്(കൊടി സുനി ടീമിനെ വിശേഷിപ്പിച്ചിരുന്നത് പാര്‍ട്ടി എന്നാണ്) നല്‍കുമെന്ന് പറയുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു.
ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിയാണ് അവിടെ ഇരുന്ന് ക്വട്ടേഷന്‍ ടീമിനെ നിയന്ത്രിക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ഇപ്പോള്‍ പരോളിലാണ് മുഹമ്മദ് ഷാഫിയുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker