BREAKING NEWSKERALALATEST

കരിപ്പൂര്‍ സ്വര്‍ണ കടത്ത്: സജേഷിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഡി വൈ എഫ് ഐ ചെമ്പിലോട് മേഖല മുന്‍ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നാണ് സജേഷ് കസ്റ്റംസിന് നല്‍കിയ മൊഴി. സജേഷിന്റെ മൊഴി വിശദമായി പഠിച്ച ശേഷമാകും വീണ്ടും ചോദ്യം ചെയ്യണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ച ദിവസം സജേഷിന്റെ കാറിലാണ് അര്‍ജുന്‍ ആയങ്കി വിമാനത്താവളത്തിലെത്തിയത്. സജേഷിന്റെ കാര്‍ എങ്ങനെ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചു, സ്വര്‍ണക്കടത്തില്‍ സജേഷിനു പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് സജേഷ് പറഞ്ഞു. ഒരു സുഹൃത്ത് വഴിയാണ് അര്‍ജ്ജുനിനെ പരിചയപ്പെടുന്നത്. അര്‍ജുന്‍ ആയങ്കിക്ക് കാര്‍ വാങ്ങുന്നതിന് സിബില്‍ റേറ്റ് കുറവായിരുന്നു. അതിനാലാണ് തന്റെ പേരില്‍ വാഹനം എടുത്തു നല്‍കിയത്.
പിന്നീട് തന്റെ പേരില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അര്‍ജുനന്‍ അതിന് തയ്യാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് കൊടുത്തിരുന്നതായും സജേഷ് കസ്റ്റംസിനോട് പറഞ്ഞു.
സജേഷിനോട് രാവിലെ 11ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. രണ്ടു മണിക്കൂര്‍ നേരത്തെ ഒമ്പത് മണിക്ക് സജേഷ് കസ്റ്റംസ് ഒഫീസിലെത്തി. തുടര്‍ന്ന് ഏഴു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് രാജേഷിനെ വിട്ടയച്ചത്
അതേസമയം നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഇടനിലക്കാരന്‍ മുഹമ്മദ് ഷെഫീഖ്. സ്വര്‍ണവുമായി വരുന്ന ദിവസം അര്‍ജുന്‍ 25ലേറെ തവണ വിളിച്ചിരുന്നുവെന്നും, കൂടുതലും വാട്‌സാപ്‌കോളുകള്‍ ആയിരുന്നുവെന്നുമാണ് മൊഴി. അര്‍ജുനേയും ഷെഫീഖിനേയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഇത് പറഞ്ഞത്.കള്ളകടത്തിനായി അര്‍ജുന്‍ ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വര്‍ണക്കടത്തിലെ പങ്ക് വ്യക്തമായതോടെ സജേഷിനെ ഡിവൈഎഫ്‌ഐയില്‍ നിന്നും സിപിഎമിന്റെ പ്രാഥമികഅംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
സി. സജേഷിനെ കുരുക്കുന്നതാണ് കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അര്‍ജുന്‍ ഉപയോഗിച്ചിരുന്ന സജേഷിന്റെ കാര്‍ യഥാര്‍ത്ഥത്തില്‍ അര്‍ജുന്റെ കാര്‍ തന്നെയാണെന്നും സജേഷ് അര്‍ജുന്റെ ബിനാമിയാണെന്നുമാണ് കണ്ടെത്തല്‍. ബിനാമി ഇടപാടുകളിലടക്കം ചോദ്യം ചെയ്യാനാണ് സജേഷിനെ വിളിപ്പിച്ചത്. അര്‍ജുന്‍ ആയങ്കിയെ ജൂലൈ 6 വരെയും മുഹമ്മദ് ഷഫീക്കിനെ ജൂലൈ 5 വരെയുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker