LOCAL NEWSKOTTAYAM

കരുണയുടെ ഒരു കൈത്താങ്ങുമായി പ്രവാസി മലയാളി തോമസ് ഇലവുങ്കലും കുടുംബവും

വെളിയന്നൂർ: മുപ്പത്തഞ്ചു വർഷത്തെ അമേരിക്കൻ ജീവിതത്തിനു ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന വെളിയന്നൂർ സ്വദേശി ഇലവുങ്കൽ തോമസും കുടുംബവും തങ്ങളുടെ പിൻകാല ജീവിതത്തിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് കഴിഞ്ഞ പ്രളയകാലത്ത് ഭവനം നഷ്ടമായ റ്റോമി പുതുക്കളത്തിലിന് അരീക്കരയിൽ പുതിയ  ഭവനം നിർമ്മിച്ച് നൽകുന്നു. പണി പൂർത്തിയായ ഭവനത്തിന്റെ കൂദാശാ കർമ്മം  നവംബർ അഞ്ചാം തിയതി  അരീക്കര ഇടവക വികാരി ഫാദർ ജോർജ് കപ്പുകാലാ നിർവ്വഹിക്കും.തുടർന്നു  താക്കോൽ ദാനകർമ്മം  തോമസ് ചാഴികാടൻ എം പി നിർവ്വഹിക്കും  മോൻസ് ജോസഫ് എം എൽ എ, പഞ്ചായത്ത് മെമ്പർ ഡോ.സിന്ധു മോൾ ജേക്കബ് എന്നിവർ     ആശംസ അറിയിച്ചു സംസാരിക്കും.

Related Articles

Back to top button