KERALALATEST

കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ റിട്ട. എസ്‌ഐയുടെ പരാക്രമണം, കമ്പി വടി ഉപയോഗിച്ചുള്ള മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു

നിയമം കൈയിലെടുത്ത് റിട്ടയേര്‍ഡ് എസ്‌ഐ. കൊല്ലം കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ റിട്ട. എസ്.ഐ അതിക്രമം കാട്ടിയതായാണ് പരാതി. വിവരാവകാശ പ്രവര്‍ത്തകന്‍ ശ്രീകുമാറാണ് റിട്ട. എസ്.ഐ റഷീദിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കമ്പി വടി ഉപയോഗിച്ചുള്ള മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ശ്രീകുമാറിനേയും അമ്മ അമ്മിണിയേയും റഷീദും മറ്റ് നാല് പേരും ആക്രമിച്ചതായാണ് പരാതി. റഷീദിന്റെ മകന്റെ അനധികൃത നിര്‍മാണത്തിനെതിരെ പരാതി നല്‍കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് ശ്രീകുമാര്‍ പറയുന്നു. സംഭവത്തില്‍ ശ്രീകുമാര്‍ പൊലീസില്‍ പരാതി നല്‍കി. ശ്രീകുമാറും അമ്മിണിയും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ റഷീദിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ ഏറെ കാലമായി തര്‍ക്കം നിലനിന്നിരുന്നതായാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker