KERALALATEST

കരുനാഗപ്പള്ളിയിൽ ‘മഹേഷിന്റെ പ്രതികാരം’

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ അട്ടിമറി വിജയം നേടി കോൺഗ്രസ് സ്ഥാനാർഥി സി.ആർ മഹേഷ്. ഉറച്ച ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന കരുനാഗപ്പള്ളിയിൽ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആര്‍.രാമചന്ദ്രനെതിരെയാണ് മഹേഷ് അട്ടിമറി വിജയം നേടിയത്. 11,597 വോട്ടുകള്‍ക്ക് സി.ആര്‍. മഹേഷിന്റെ ജയം.

മണ്ഡല രൂപീകരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം പിന്നീട് ഇടതു കോട്ടയായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും കടുത്ത മത്സരം നടത്തിയ മണ്ഡലത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായ ആര്‍. രാമചന്ദ്രന്‍ 1759 വോട്ടുകള്‍ക്കാണ് ജയിച്ചത്. അന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത് സി.ആർ മഹേഷായിരുന്നു.  ആ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയാണ് ഇത്തവണ മഹേഷിന്റെ വിജയം.

Related Articles

Back to top button