BREAKING NEWSKERALA

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കും

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കും. കേസിലെ പ്രതികളായ സുനില്‍ കുമാര്‍, ബിജു കരീം, ബിജോയ് , ജില്‍സണ്‍, കിരണ്‍ , റെജി എം അനില്‍ കുമാര്‍ എന്നിവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കുക.
പ്രതികള്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഉള്‍പ്പടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരും സിപിഐഎമ്മും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.എന്നാല്‍ ലോക്കല്‍ പൊലീസ് എഫ് ഐആര്‍ ഇട്ടപ്പോള്‍ മുതല്‍ പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നുമാണ് അന്വേഷണസംഘം പറയുന്നത്.
കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ച് ആസ്തി എത്രയുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker