കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ 50 കോടി രൂപയിലധികം പണം വിദേശത്ത് കടത്തിയതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ പ്രാഥമിക കണ്ടെത്തൽ. ബിനാമികൾ വഴിയാണ് പണം കണ്ടെത്തിയതെന്നും കണ്ടെത്തൽ.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളായ കിരണാണ് വിദേശത്തേക്ക് പണം കടത്താൻ നേതൃത്വം നൽകിയത്. കേസിൽ കൂടുതൽ പേർ ഇനിയും പ്രതികളായേക്കും.
അതേസമയം കരുവന്നൂർ സഹകരണ ബാങ്കിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. പ്രാഥമിക കണക്കാണ് 200 കോടി രൂപയെന്നും, 200 കോടി രൂപയിലധികം കള്ള പണം വെളുപ്പിച്ചുവെന്നുമാണ് കണ്ടെത്തിയത് . പൊലീസിൽ നിന്നും ലഭിച്ച രേഖകളും എൻഫോഴ്സ്മെന്റ് പരിശോധിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.