KERALALATEST

കരുവാറ്റയില്‍ 60 വയസ്സുകാരന് രണ്ടുഡോസ് കോവിഡ് വാക്‌സിന്‍ ഒന്നിച്ചുകുത്തിവെച്ചു

ഹരിപ്പാട് : കരുവാറ്റ പി.എച്ച്.സി.യില്‍ ഒരാള്‍ക്കു രണ്ടുഡോസ് കോവിഡ് വാക്‌സിന്‍ ഒന്നിച്ചുനല്‍കി. രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ കരുവാറ്റ പത്താം വാര്‍ഡ് സ്വദേശിയായ 60 വയസ്സുകാരനായ ഭാസ്‌കരനാണ് രണ്ടുഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഒന്നിച്ചുകുത്തിവെച്ചത്. ഇതിനുശേഷം ഗവ. ആശുപത്രിയില്‍ പ്രാഥമിക പരിശോധനയ്ക്കുശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞ ആളിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
കരുവാറ്റ പി.എച്ച്.സി.യില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് രണ്ട് കൗണ്ടറുകളാണുള്ളത്. രജിസ്‌ട്രേഷനുശേഷം ആദ്യകൗണ്ടറില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചയാള്‍ രണ്ടാമത്തെ കൗണ്ടറിലുമെത്തി വാക്‌സിന്‍ എടുപ്പിക്കുകയായിരുന്നു. പിന്നീടാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഇക്കാര്യം മനസ്സിലാക്കുന്നത്.
വാക്‌സിന്‍ സ്വീകരിച്ചശേഷം അരമണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരണം. ഇതിനായി ക്രമീകരിച്ച സ്ഥലത്തേക്കുമാറുന്നതിനു പകരം രണ്ടാമത്തെ കൗണ്ടറില്‍ എത്തിയതും ആദ്യം കുത്തിവെപ്പ് എടുത്ത വിവരം വെളിപ്പെടുത്താതിരുന്നതുമാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker