കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി.മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി വിതരണം ചെയ്തതിലെ ക്രമക്കേടില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിക്കതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. ക്രമവിരുദ്ധമായി ഭൂമി സിദ്ധരാമായ്യയുടെ ഭാര്യ പാര്‍വതിക്ക് അനുവദിച്ചു എന്നാണ് പരാതി. കാര്‍ഷിക ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കുന്ന പദ്ധതിയുടെ മറവില്‍ പാര്‍വതിയുടെ കാര്‍ഷിക ഭൂമി ഏറ്റെടുത്ത് വിലകൂടിയ വാണിജ്യ ഭൂമി നല്‍കിയെന്നാണ് സിദ്ധരാമയ്യയ്‌ക്കെതിരായ ഏറെ ഗുരുതരമായ ആരോപണം.മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി സ്ഥലം അനുവദിച്ചതിലാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അഴിമതി വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഗവര്‍ണറില്‍ നിന്ന് ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്.
42 Less than a minute