LATESTNATIONAL

‘കര്‍ഷകരുടെ വിജയം’ ; കേന്ദ്ര തീരുമാനം സ്വാഗതം ചെയ്ത് കര്‍ഷക സംഘടനകള്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് അഖിലേന്ത്യ കിസാന്‍ സഭ കര്‍ഷകരെ ചൂഷണം ചെയ്തവരും കൂട്ടുനിന്നവരും മുട്ടുകുത്തി. നിയമങ്ങള്‍ക്കൊപ്പം കര്‍ഷകരോടുള്ള നയവും മാറണം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കിസാന്‍ സഭ അറിയിച്ചു.
അഭിമാനം നഷ്ടപ്പെട്ടെന്നും രാജ്യത്തെ കര്‍ഷകര്‍ ജയിച്ചെന്നുമാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.
സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ ത്യാഗം എന്നും നിലനില്‍ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിച്ച് കര്‍ഷകര്‍ നേടിയത് വരും തലമുറ ഓര്‍ത്തുവെയ്ക്കുമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker