LATESTALAPPUZHAKOTTAYAMPATHANAMTHITTA

കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ട: മാന്നാര്‍ അബ്ദുല്‍ ലത്തീഫ്

മാന്നാര്‍: രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്ന് കെ.പി.സി.സി മുന്‍ സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും കര്‍ഷകരെ ദ്രോഹിക്കുന്ന മോദി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചും
കര്‍ഷക കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനൂര്‍ എണ്ണയ്ക്കാട് പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് കിണറ്റലില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം അഡ്വക്കേറ്റ് ഡി വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി .യോഗത്തില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോജി ചെറിയാന്‍ അഡ്വ.വേണുഗോപാല്‍ ജില്ല സെക്രട്ടറി ശ്രീകുമാര്‍ ചെറിയനാട്, ഡിസിസി സെക്രട്ടറി സണ്ണി കോവിലകം കോണ്‍ഗ്രസ് ബുധനൂര്‍ മണ്ഡലം പ്രസിഡന്റ് അജിത്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍, മധു മാന്നാര്‍ പരമേശ്വരന്‍പിള്ള പുലിയൂര്‍, എബി തോട്ടുപുറം, ഹരിഹരന്‍ പിള്ള, തങ്കച്ചന്‍, സന്തോഷ് വെണ്‍മണി, അനില്‍കുമാര്‍, മനോജ് കുറ്റിക്കല്‍ എന്നിവര്‍ സംസാരിച്ചു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker