BREAKINGINTERNATIONAL

കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുത്, വിചിത്ര നിര്‍ദ്ദേശവുമായി ടെക്‌സാസിലെ സ്‌കൂള്‍, വന്‍ വിമര്‍ശനം

ടെക്‌സാസിലെ ഒരു സ്‌കൂള്‍ ഡിസ്ട്രിക്റ്റ് അടുത്തിടെ ഒരു പുതിയ തീരുമാനം എടുത്തു. സ്‌കൂളുകളില്‍ കറുത്ത വസ്ത്രം ധരിച്ചെത്തരുത്. കറുത്ത വസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഈ തീരുമാനം വലിയ വിമര്‍ശനം നേരിടുകയാണ്. എല്‍ പാസോ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റിന്റെ ഭാഗമായ ചാള്‍സ് മിഡില്‍ സ്‌കൂളിലാണ് ഈ കറുത്ത വസ്ത്രങ്ങള്‍ നിരോധിച്ചിരിക്കുന്നത്. അതിന് കാരണമായി പറഞ്ഞത് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കും എന്നതായിരുന്നു.
ചാള്‍സ് മിഡില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിക്ക് ഡിസാന്റിസ് പറയുന്നത്, ഈ ആഴ്ച ആദ്യം തന്നെ മാതാപിതാക്കളുമായി പുതിയ നയത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു എന്നാണ്. കറുത്ത ടോപ്പും ബോട്ടവും ധരിക്കരുത് എന്നാണ് പറയുന്നത്. സന്തോഷവും ആരോ?ഗ്യവുമുള്ള കുട്ടികളേക്കാല്‍, വിഷാദികളായ, മാനസികാരോ?ഗ്യക്കുറവുള്ള, അക്രമവാസന കൂടിയ നിറമായിട്ടാണ് പ്രിന്‍സിപ്പല്‍ കറുപ്പിനെ സൂചിപ്പിക്കുന്നത്.
എന്നാല്‍, ഈ തീരുമാനം വലിയ വിമര്‍ശനത്തിനും ചര്‍ച്ചയ്ക്കും വഴിവെച്ചു. മാനസികാരോ?ഗ്യവും വസ്ത്രത്തിന്റെ നിറവും തമ്മില്‍ എന്താണ് ബന്ധമെന്നായിരുന്നു മിക്കവരും ചോദിച്ചത്. മാനസികാരോ?ഗ്യക്കുറവിലേക്കും വിഷാദത്തിലേക്കും നയിക്കുന്നത് കുട്ടികളുടെ അനുഭവങ്ങളും അവരുടെ മനസിനകത്തുള്ള കാര്യങ്ങളും ആണ്. അവിടെ വസ്ത്രത്തിന് എന്താണ് പങ്ക് എന്നും ഒരുപാട് പേര്‍ ചോദിച്ചു.
ഈ തീരുമാനത്തെ വിമര്‍ശിക്കുന്നവരാണ് ഭൂരിഭാ?ഗം പേരും. കറുത്ത നിറത്തിലുള്ള വസ്ത്രം എങ്ങനെയാണ് കുട്ടികളുടെ സന്തോഷത്തെ സ്വാധീനിക്കുന്നത് എന്നും പലരും ചോദിച്ചു. അതേസമയം സ്‌കൂള്‍ പറയുന്നത്, ഇതൊരു തീരുമാനമല്ല, ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചു എന്ന് മാത്രമേയുള്ളൂ എന്നാണ്. ഇത്രയധികം വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് തന്നെ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം സ്‌കൂള്‍ നടപ്പിലാക്കുമോ എന്ന് ഉറപ്പില്ല.

Related Articles

Back to top button